0 Comments

കാബൂളിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 18 തീവ്രവാദികൾ കൊല്ലപ്പെട്ടു . ആക്രമണത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്. സറാജ്, നാദ് അലി, നെഹ്റെ ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്തമായിട്ടായിരുന്നു ആക്രമണം അഴിച്ച് വിട്ടത്.

തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത 14 കുഴിബോംബുകൾ സൈന്യം നിർവീര്യമാക്കി. ഭീകരവാദികൾക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് സംയുക്തസേനയുടെ ആക്രമണമെന്ന് ഹെൽമണ്ട് പ്രവിശ്യ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *