0 Comments

എറണാകുളത്ത് കിണറ്റിൽ വീണ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കോതമംഗലം കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കാട്ടാനയെയാണ് രക്ഷപ്പെടുത്തിയത്. പിണവൂര്‍കുടി ആദിവാസി കോളനിയില്‍ പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം എത്തിയത്. അതിനിടെ കൂട്ടം തെറ്റിയ പിടിയാന കോളനിയിലെ ഗോപാലകൃഷ്ണന്റെ റബര്‍ തോട്ടത്തിലുള്ള കിണറ്റില്‍ വീഴുകയായിരുന്നു.

ജെ.സി.ബി ഉപയോഗിച്ച്‌ കിണര്‍ ഇടിച്ചു നിരത്തിയാണ് ആനയെ കിണറ്റില്‍ നിന്ന് കയറ്റിയത്. നേര്യമംഗലം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലക സംഘവും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. തുടർന്ന് ആന കാട്ടിലേക്ക് മടങ്ങി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *