0 Comments

ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം കീഴടങ്ങി. തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണിയാൾ. സജി സാമിനെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പത്തനംതിട്ട ഓമല്ലൂര്‍ ആസ്ഥാനമായ തറയില്‍ ഫിനാന്‍സിയേഴ്‌സിനെതിരെ നിരവധി പരാതികളാണ് ദിവസേന എത്തുന്നത്. ഉടമ സജി സാമിന്റെ ഓമല്ലൂരിലെ വീട് ഇന്ന് പത്തനംതിട്ട പൊലീസ് തുറന്ന് പരിശോധിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ക്കൊപ്പം ബാങ്ക് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.

നിക്ഷേപകരുടെ പണം എവിടെയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ജൂണ്‍ 9 മുതല്‍ സജിയും കുടുംബവും ഒളിവിലായിരുന്നു. പത്തനംതിട്ട ഡി.വൈ.എസ്.പിക്ക് മുന്‍പിലാണ് ഇന്ന് 12 മണിയോടെ കീഴടങ്ങിയത്. സാവകാശം ലഭിച്ചാല്‍ എല്ലാവരുടെയും പണം തിരികെ നല്‍കുമെന്ന് സജി സാം പറഞ്ഞു. ഇരുനൂറിലേറെ പരാതികളാണ് വിവിധ സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കുമായി ലഭിച്ചിട്ടുള്ളത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *