0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ ജാനുവിന് 50ലക്ഷം നല്‍കിയെന്ന ആരോപണത്തിലാണ് കേസെടുക്കാൻ ഉത്തരവായത്. എം.എസ്‌.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഹര്‍ജിയിൽ കല്‍പ്പറ്റ കോടതിയുടെ താണ് ഉത്തരവ്. ഐ.പി.സി 171ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടത്.

നേരത്തെ കാസര്‍ഗോഡ് മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയിരുന്ന കെ സുന്ദരയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്നാണ് കേസ്. ഇതോടെ സുരേന്ദ്രനെതിരെ സംസ്ഥാനത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *