0 Comments

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ മന്തിയും, സി.പി.എം നേതാവുമായ ഇ.പി ജയരാജൻ. പിണറായി വിജയനെ വെടിവച്ചു കൊല്ലാൻ സുധാകരന്‍ വാടക കൊലയാളികളെ ഏർപ്പെടുത്തിയതായാണ് ജയരാജന്റെ ആരോപണം. തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ അന്ന് ലക്ഷ്യംവച്ചത് പിണറായി വിജയനെ വെടിവച്ചു കൊല്ലാനാണ്. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും ഇ. പി ജയരാജന്‍ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് പതിനേഴ് വര്‍ഷം അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതിന് ശേഷം പുറത്തിറങ്ങിയ അയാളുടെ ചിലവുകളെല്ലാം വഹിക്കുന്നത് കെ. സുധാകരനാണ്. തനിക്കെതിരായ വധശ്രമക്കേസില്‍ രണ്ട് പേരുടെ വിചാരണ കോടതി മാറ്റിവച്ചു. അപ്പീല്‍ കേസിന്റെ ഭാഗമായിട്ടാണ് വിചാരണ മാറ്റിയത്. ബാക്കിയുള്ള പ്രതികളെ വിചാരണ നടത്തിയാണ് ശിക്ഷിച്ചതെന്നും ജയരാജൻ വ്യക്തമാക്കി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *