0 Comments

അറുപത് വയസ് മുതൽ മുകളിലേക്ക് പ്രായമുള്ള രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും വാക്സിൻ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഹഫര്‍ അല്‍ ബാത്വിനിലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അല്‍ അഹ്‌സയും, അല്‍ ഖുറായത്തുമാണ് രണ്ടാം സ്ഥാനത്ത്. 93 ശതമാനം പേരാണ് ഈ വിഭാഗത്തില്‍ രണ്ടിടത്തും വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ബിഷ-86, റിയാദ്-83, ദമ്മാം ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യ-80, ത്വാഇഫ്-80 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ നിരക്ക്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *