0 Comments

കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമായി ചില ലോക രാഷ്ട്രങ്ങള്‍ ആരോപിക്കുന്നതിനിടയിലും, രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏറെ മുന്നിലാണ് ചൈന. രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ 100 കോടിയിലേക്ക് കടന്നു. കഴിഞ്ഞ ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടിയാണ്.

ആഗോള തലത്തില്‍ 250 കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചത്.ഇതില്‍ 40 ശതമാനവും ചൈനയിലാണ്. രാജ്യത്തെ 140 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് വാക്സിന്‍ നല്കാന്‍ ജൂലായ് മാസത്തോടെ ചൈനയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തുന്നത്. വാക്സിനെടുക്കാത്തവര്‍ക്കെതിരെ ചൈന കര്‍ശന നടപടികളാണ് കൈക്കൊള്ളുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *