0 Comments

മലയാളസിനിമയില്‍ ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാര്‍ സിനിമയിലും, രാഷ്ട്രീയത്തിലും താരം സജീവമാണ്. നാല് പെണ്‍മക്കളാണ് താരത്തിന്. ഇതിന്‍െറ പേരില്‍ താന്‍ നേരിട്ട സിംപതിയെക്കുറിച്ച്‌ കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിങ്ങനെ.

“പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം.കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്.പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്. എന്നാല്‍, പണ്ട് കേട്ടതൊന്നും ഇപ്പോഴില്ല. ഇത്തവണ ഇലക്‌ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ പല പ്രായത്തിലുമുള്ള സ്ത്രീകള്‍ വന്നു കെട്ടിപ്പിടിച്ച്‌ കരഞ്ഞ് ആവശ്യങ്ങള്‍ പറയുന്നു. നാലു പെണ്‍മക്കളുടെ അച്ഛന്‍ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു”

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *