0 Comments

കോവിഡ് വാക്സിന്‍ ക്യാമ്ബിനെതിരെ കൂടുതല്‍ പരാതികള്‍. മുംബൈ ബൊറിവാലിയിലെ കോളജാണ്​ പുതുതായി പരാതിയുമായി രംഗത്തെത്തിയത്. ജൂണ്‍ മൂന്നിന്​ നടത്തിയ കോവിഡ് വാക്​സിന്‍ ക്യാമ്ബിനെ കുറിച്ചാണ്​ പരാതി ഉയരുന്നത്. കോളജിലെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, ട്രസ്​റ്റ്​ അംഗങ്ങള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കുമായാണ്​ ക്യാമ്ബ്​ നടത്തിയതെന്ന്​ മുംബൈ ആദിത്യ കോളജ്​ അധികൃതര്‍ വെളിപ്പെടുത്തുന്നു.

വാക്​സിന്‍ ക്ഷാമം അനുഭവിക്കുന്ന 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായാണ്​ ക്യാമ്ബ്​ നടന്നത് . ഒരു ഇവന്‍റ്​ മാനേജ്​മെന്‍റ്​ കമ്ബനിയാണ്​ ക്യാമ്ബ്​ നടത്തിയത്​. കോകിലബെന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തിലാണ്​ വാക്​സിന്‍ നല്‍കുന്നതെന്നാണ്​ അറിയിച്ചത്​. പണം മാത്രം നല്‍കിയാല്‍ മതി​യെന്നും സര്‍ക്കാറില്‍ നിന്ന്​ ആവശ്യമായ അനുമതി ലഭ്യമാക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. കോളജില്‍ ക്യാമ്ബ്​ നടത്തിയവര്‍ തന്നെയാണ്​ മുംബൈയിലെ മറ്റ്​ രണ്ട്​ സ്ഥലങ്ങളില്‍ നടന്ന വാക്​സിന്‍ തട്ടിപ്പിന്​ പിന്നിലുള്ളതെന്ന് പോലീസ് ​ സംശയിക്കുന്നു. അതിനാലാണ്​ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും കോളജ്​ പുറത്തിറക്കിയ പ്രസ്​താവനയില്‍ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേരെ ഇരുവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *