0 Comments

ഏഷ്യയിലെ അതിസമ്ബന്നരുടെ പട്ടികയിലെ രണ്ടാം സ്​ഥാനം ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനിക്ക്​ നഷ്​ടമായി. അദാനി ഗ്രൂപ്പ്​ കമ്ബനികള്‍ക്കുണ്ടായ നഷ്​ടമാണ്​ കാരണം. കഴിഞ്ഞ വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതല്‍ ഊര്‍ജം വരെയുള്ള ആറു കമ്ബനികളുടെ വിപണിമൂല്യത്തില്‍ 1.59 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. അദാനിയുടെ കമ്ബനികളില്‍ നിക്ഷേപമുള്ള മൂന്ന്​ വിദേശ ഫണ്ട്​ കമ്ബനികളുടെ അക്കൗണ്ട്​ എന്‍.എസ്​.ഡി.എല്‍ മരവിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇതിനുപിന്നാലൊണ്​ അദാനി കമ്ബനികളുടെ ഓഹരികള്‍ ഇടിഞ്ഞത്.

ആഗോളതലത്തില്‍ ഒരാഴ്ചക്കിടെ ഏറ്റവും നഷ്​ടമുണ്ടായ സമ്ബന്നരുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ ഗൗതം അദാനി. 6,​300​ കോടി ഡോളറായിരുന്ന അദാനിയുടെ ആസ്​തിയില്‍ ഒരാഴ്ചക്കിടെ 1,​320കോടി ഡോളറിന്റെ ഇടിവുണ്ടായി.ഇതോടെ 180കോടി ഡോളറിന്റെ വ്യത്യാസത്തില്‍​ ചൈനീസ്​ വ്യവസായി ഷോംഗ് ഷാന്‍ഷന്‍ രണ്ടാമതെത്തിയിരിക്കുകയാണ്. പട്ടികയില്‍ ഒന്നാം സ്ഥാനം മുകേഷ് അംബാനി നിലനിര്‍ത്തുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *