0 Comments

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനവുമായി പൊതുമേഖല കമ്ബനി എയര്‍ ഇന്ത്യ. തങ്ങളുടെ ഓഫീസുകള്‍, ഫ്ലാറ്റ്​, സ്​റ്റാഫ്​ ക്വാര്‍​ട്ടേഴ്​സ്​ എന്നിവയുടെ വില്‍പനയാണ്​ നടത്തുക. ഇതിലൂടെ 300 കോടി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ന്യൂഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, അഹമ്മദാബാദ്​, ബംഗളൂരു, മംഗളൂരു, നാസിക്​, നാഗ്​പൂര്‍ എന്നിവിടങ്ങളിലെ വസ്​തുക്കളാണ്​ വില്‍ക്കുക.ഇതിനുള്ള ടെന്‍ഡര്‍ വെബ്​സൈറ്റില്‍ എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

ന്യൂഡല്‍ഹിയിലെ ഏഷ്യന്‍ ഗെയിംസ്​ വില്ലേജിലെ റെസിഡന്‍ഷ്യല്‍ കെട്ടിട്ടം,​ ബാന്ദ്രയിലെ പാലി ഹില്ലിലെ ഫ്ലാറ്റ്​, കൊല്‍ക്കത്തയിലെ ഗോള്‍ഫ്​ ഗ്രീനിലെ ഫ്ലാറ്റ്​, നാഗ്​പൂരിലെ ബുക്കിങ്​ ഓഫീസ്​ തുടങ്ങിയവയെല്ലാം വില്‍ക്കുന്നവയുടെ പട്ടികയിലുണ്ട്​. ജൂലായ് ഒന്‍പത്‌ വരെ വസ്​തുക്കള്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതോടൊപ്പം സ്വകാര്യവത്ക്കരണ നീക്കങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *