0 Comments

ഇന്ധന വില കുതിച്ചുയരുന്നതിനിടയിൽ സംസ്ഥാനം ഏറെ നാളായി ചർച്ച ചെയ്യുന്ന എല്‍.എന്‍.ജി ബസ് സര്‍വ്വീസ് നാളെ മുതല്‍ ആരംഭിക്കും. സർവ്വീസിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍. എന്‍. ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

കേന്ദ്ര ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് നിലവില്‍ രണ്ട് എല്‍.എന്‍ ജി ബസ്സുകള്‍ മൂന്ന് മാസത്തേക്ക് കെ.എസ്.ആര്‍.ടി.സിക്ക് നൽകിയതാണ് ഉദ്ഘാടന സർവ്വീസ് നടത്തുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *