
മക്ക: ലോകത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിലും അചഞ്ചലമായ ദൈവവിശ്വാസത്തില്‍ എല്ലാം അര്‍പ്പിച്ച് ഹാജിമാര്‍ മിനാ താഴ്വരയിലെത്തുന്നതോടെ ഞായറാഴ്ച (ജുലൈ 18) മുതല്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്മ്മത്തിന് തുടക്കമാകും.
നാളെ ഹജ്ജ് കര്മ്മത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹാജിമാര്‍ മിനായിലൊരുക്കിയ താമസ കേന്ത്രങ്ങളില്‍ തങ്ങും. മിനാ ടവറിലും ടെന്റുകളിലുമായാണ് ഹാജിമാര്‍ക്കുള്ള താമസകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്. കൊവിഡ് വാക്സിനടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച്, പ്രത്യേക ഹജ്ജ് അനുമതി നേടിയ അറുപതിനായിരം പേര്‍ക്കുമാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു അനുമതിയുള്ളത്.
ഹജ്ജ് കാലത്ത് ഏറ്റവും സജീവമാകുന്നതാണ് മക്ക നഗരത്തിനുള്ളിലെ കേമ്പാളങ്ങൾ. ഇത്തവണ കൂടുതൽ ഹാജിമാർ എത്തുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് വ്യാപാരരംഗത്തുള്ളവർ പറയുന്നു. ഹജ്ജിനും ഉംറക്കും എത്തുന്ന വിദേശ തീർഥാടകരെ ആശ്രയിച്ചാണ് ഹറമിനു പരിസരത്തും മക്കയിലുമുള്ള വിപണികൾ സജീവമാകുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധികൾ ആരംഭിച്ചതോടെ ഹറമും പരിസരവും തീർഥാടകരില്ലാതെ ശൂന്യമായി മാറുകയായിരുന്നു.
ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ് ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ കർമ്മങ്ങൾ.