0 Comments

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ വീ​ണ്ടും ക​ട​ന്നാ​ക്ര​മി​ച്ച് രാ​ജ്യ​സ​ഭാ എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയക്കണം. കാര്യങ്ങളുടെ യാഥാര്‍ഥ്യമെന്തെന്ന് ചോദിച്ചറിയണം-സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു

ആ​രാ​ണ് പെ​ഗാ​സ​സി​നാ​യി പ​ണം ന​ൽ​കി​യ​തെ​ന്നും അ​റി​യ​ണ​മെ​ന്നും സു​ബ്ര​ഹ്‌​മ​ണ്യ​ൻ സ്വാ​മി ട്വീ​റ്റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വലിയ ഒരു വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുവെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഞായറാഴ്ചയോടെയാണ് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തു വന്നത്.കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളാണ് ചോര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *