0 Comments

സുരാജ് വെഞ്ഞാറമൂട് നായകൻ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് “റോയ് “ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ ടോം ചാക്കോയെയും പോസ്റ്ററില്‍ കാണാം.

ഒരു ത്രില്ലർ ചിത്രമായിരിക്കും “റോയ് “.ഒരു ഭർത്താവിനെയും ഭാര്യയെയും ചുറ്റിപ്പറ്റിയുള്ള ഫാമിലി ത്രില്ലർ സിനിമയായിരിക്കും “റോയ് ” എന്ന് അണിയറ പ്രവർത്തകർ മുമ്പ് സൂചിപ്പിച്ചിരുന്നു. ഫാമിലി ത്രില്ലര്‍ സിനിമയാണ് റോയ്. അന്തര്‍മുഖനാണ് സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന റോയ് എന്ന കഥാപാത്രം. റോയ്‍യുടെ ഭാര്യക്ക് വ്യത്യസ്‍തമായ വീക്ഷണമുണ്ട്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *