0 Comments

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും (35) മകനുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്യു​വു​മ്പാ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. സി​ഡ്നി​ക്ക​ടു​ത്ത് ഓ​റ​ഞ്ചി​ല്‍ നി​ന്നു ബ്രി​സ്‌​ബേ​നി​ലേ​ക്കു യാ​ത്ര ചെ​യ്യ​വേ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.  ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സിക്ക് ക്യൂൻസ്ലാൻഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *