0 Comments

ബെംഗളുരു: കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ രാജിസൂചന നല്‍കി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ.  ‘പ്രതിഷേധിക്കാനോ അച്ചടക്ക ലംഘനത്തിനോ മുതിരരുത്’ എന്നു പാർട്ടി പ്രവർത്തകരോടു നിർദേശിക്കുന്ന ട്വീറ്റ് ദേശീയ നേതൃത്വത്തിനുള്ള സൂചനയായാണു വിലയിരുത്തുന്നത്.

‘ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഉന്നത നിലവാരത്തിലുള്ള ധാർമികതയോടും പെരുമാറ്റത്തോടും കൂടി പാർട്ടിയെ സേവിക്കാനാവുക എന്നതാണ് എനിക്കുള്ള വലിയ അംഗീകാരം. പാർട്ടിയുടെ ധാർമികതയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ഏവരോടും അഭ്യർഥിക്കുന്നു. അതു മറികടന്നുള്ള പ്രതിഷേധങ്ങളും അച്ചടക്കലംഘനവും പാർട്ടിയെ ലജ്ജിപ്പിക്കും’– 78 കാരനായ യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

കേന്ദ്രനേതൃത്വത്തിന്‍റെ പുതിയ നിര്‍ദേശം ഉടനുണ്ടാകുമെന്നും അത് അനുസരിക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്നും പ്രതിഷേധങ്ങളില്‍ നിന്ന് അനുയായികള്‍ വിട്ടുനില്‍ക്കണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു.  ബിജെപി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ 26-ന്  മന്ത്രിസഭാ നേതൃമാറ്റത്തിന് കളമൊരുങ്ങി.  25-ന് തന്നെ കേന്ദ്രനേതൃത്വത്തിന്‍റെ പുതിയ നിര്‍ദേശമുണ്ടാകുമെന്നും ഇത് പൂര്‍ണമായി അനുസരിക്കുമെന്നും യെദിയൂരപ്പ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *