0 Comments

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് പരുക്ക്. നവാ​ഗതനായ തു പാ ശരവണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം പറ്റിയത്.

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു ​രം​ഗം. ഇതിനിടെയാണ് തോളെല്ലിന് പരിക്കേൽക്കുന്നത്.  സെറ്റിലുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കി. കുറച്ച് ദിവസത്തെ വിശ്രമം താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ഹൈദരാബാദ് ആണ്. വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഇരുന്നതായിരുന്നു അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *