0 Comments

റിയാദ്:  സൗദിയിൽ കോവി‍ഡ് പോസിറ്റീവ് ആയി 12 പേർ കൂടി മരിച്ചു. ഇതോടെ  മരണസംഖ്യ 8,115 ആയി . 1,142 പേർക്കു രോഗം സ്ഥിരീകരിച്ചു.  ഇന്നലെ 1,024 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 4,94,264. ചികിത്സയിലുളള 10,905 പേരിൽ 1,374 പേരുടെ നില ഗുരുതരമാണ്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 513,284 ആയി. 494,264 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,115 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 302, മക്ക 188, കിഴക്കന്‍ പ്രവിശ്യ 176, അസീര്‍ 143, ജീസാന്‍ 69, അല്‍ഖസീം 59, മദീന 49, നജ്‌റാന്‍ 45, ഹായില്‍ 43, അല്‍ബാഹ 25, തബൂക്ക് 20, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ജൗഫ് 6. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 23,113,786 ഡോസായി.

 

Leave a Reply

Your email address will not be published. Required fields are marked *