
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ് ഉൾപ്പടെ അഞ്ച് അരങ്ങേറ്റ താരങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ ദുഷ്മന്ത ചമീര പുറത്താക്കി. പൃഥ്വി ഷായും മലയാളി താരം സഞ്ജു സാംസണുമാണ് ക്രീസില്‍.
സഞ്ജുവിന് പുറമേ നിതീഷ് റാണ, രാഹുൽ ചഹർ, ചേതൻ സാക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തുന്നത്. പേസർ നവദീപ് സെയ്നിയും ടീമിലെത്തി. 1980ന് ശേഷം ഇന്ത്യ ഇത്രയധികം പേർക്ക് ഒരു മത്സരത്തിൽ അരങ്ങേറ്റം നൽകുന്നത് ആദ്യമാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് നഷ്ടമാകുകയായിരുന്നു. ഇഷാന് കിഷന് പകരമാണ് താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മൂന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്.