0 Comments

മുംബൈ: മഹാരാഷ്ട്ര റായ്​ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചു. മുപ്പത് പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കൊങ്കണ്‍ മേഖലയിലും തെലങ്കാനയിലും അതിതീവ്ര മഴയില്‍ പ്രളയം രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 36 മണിക്കൂറിനിടെ 9 പേരാണ് മരണപ്പെട്ടത്. നൂറിലേറെ പേരെ രക്ഷിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും സൈന്യത്തെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധയിടങ്ങളിലായി ഒറ്റപ്പെട്ടവരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. രക്ഷാദൗത്യം പുരോഗമിക്കുന്നതായും റായ്ഗഡ് ജില്ലാ ഭരണകൂടം അറിയിച്ചു. കോലാപൂരില്‍ ബസ് പുഴയിലേക്ക് ഒഴുകി പോയി. ബസിലുണ്ടായിരുന്ന 11 യാത്രക്കാരെ രക്ഷിച്ചു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരോട് വീടിന്റെ മുകളിലോ മറ്റു ഉയരമുള്ള പ്രദേശങ്ങളിലോ നിലയുറപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

റായ്ഗഡിലെ കാലായി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റോഡ് റെയില്‍ ഗതാഗതം താറുമാറായി. മൂന്നുദിവസമായി തുടരുന്ന കനത്ത മഴയില്‍ കൃഷ്ണ, ഗോദാവരി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. തെലങ്കാനയിലെ ജനജീവിതവും പ്രളയത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *