0 Comments

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ.​സൂ​ര​ജി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ലെ പ്ര​തി​യാ​ണ് സൂ​ര​ജ്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്നായിരുന്നു സൂരജിന്റെ വാദം. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചു തന്നെയാണ് കേസ് എടുത്തതെന്ന് കോടതിയെ അറിയിച്ച വിജിലൻസ്, സൂരജ് അഴിമതി ഇടപാടിലെ മുഖ്യ കണ്ണിയാണെന്നും അറിയിച്ചിരുന്നു.

അ​ഴി​മ​തി​പ്പ​ണം ല​ഭി​ച്ച കാ​ല​യ​ള​വി​ൽ മ​ക​ന്‍റെ പേ​രി​ൽ ഇ​ട​പ്പ​ള്ളി​യി​ൽ മൂ​ന്ന​ര​ക്കോ​ടി​യു​ടെ ഭൂ​മി സൂ​ര​ജ് വാ​ങ്ങി​യെ​ന്നും ഇ​യാ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പാലാരിവട്ടം പാലം നിർമാണത്തിൽ സംസ്ഥാന സർക്കാരിന് 14.30 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ കരാർ കമ്പനിക്കു പണം നൽകിയതിനു പിന്നാലെ ടി.ഒ. സൂരജ് ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചശേഷമാണ് ഹർജി തള്ളിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ്.

 

Leave a Reply

Your email address will not be published. Required fields are marked *