0 Comments

നടി പ്രിയാ മണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ രം​ഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി താരം രം​ഗത്ത്.തങ്ങളുടെ ബന്ധം സുരക്ഷിതമാണെന്ന് പറയുന്നു പ്രിയാമണി.

“എനിക്കും മുസ്‍തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാല്‍, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. തീര്‍ച്ഛയായും സുരക്ഷിതമാണ് ഞങ്ങളുടെ ബന്ധം. യുഎസിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അകലെയായിരിക്കുമ്പോഴും ദിവസവും പരസ്‍പരം സംസാരിക്കണമെന്നത് ഞങ്ങള്‍ക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങള്‍ പരസ്‍പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കില്‍ ഒഴിവു കിട്ടുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്‍റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്”, പ്രിയാമണി പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആരോപിച്ച് ആയിഷ രം​ഗത്തെത്തിയത്. വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *