0 Comments

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍വിമാനവും ഫ്‌ളൈ ദുബായ് വിമാനവും നേരിയ തോതില്‍ ഉരസി.  രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്‍ച രാവിലെയായിരുന്നു സംഭവമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. ഫ്ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്.

പാര്‍ക്കിങ്ങിനിടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ഒരു റണ്‍വേ ഉച്ചവരെ അടച്ചിട്ടു. രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ സംഭവിച്ചതായും സംഭവത്തില്‍ ആളപമായമുണ്ടായിട്ടില്ലെന്നും ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നു.അടച്ചിട്ട റണ്‍വേ രണ്ട് മണിക്കൂറിന് ശേഷം തുറക്കുകയും ചെയ്‍തു.

Leave a Reply

Your email address will not be published. Required fields are marked *