പാരീസ്: ഇസ്രയേല്‍ ചാരസോഫ്റ്റ്വെയറായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മൊബൈല്‍ ഫോണും നമ്പറും മാറ്റി. ഫോണ്‍ ചോര്‍ത്തലിന് വിധേയമായ ലോകനേതാക്കളുടെ പട്ടികയില്‍ മാക്രോണിന്റെ നമ്പറുമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഫ്രാന്‍സിന്റെ സുരക്ഷാ നടപടി.
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ, പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ എന്നിവരടക്കം 14ഓളം രാഷ്ട്രതലവൻമാരുടെ ഫോണുകളാണത്രേ ഇത്തരത്തിൽ ചോർത്തിയത്. “അദ്ദേഹത്തിന് നിരവധി ഫോൺ നമ്പറുകൾ ഉണ്ട്. ഇതിനർത്ഥം അദ്ദേഹം ചാരവൃത്തിക്ക് ഇരയായെന്നല്ല, ഇതൊരു അധിക സുരക്ഷ മാത്രമാണ്.. -ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പെഗാസസ് ഉപയോഗിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആഗോളതലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ടുകള്‍ പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ കമ്പനി നിഷേധിച്ചു.