0 Comments

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മൊത്തം പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുവാൻ തീരുമാനിച്ചു. പാലക്കാട് മുതൽ കാസർഗോഡ് വരെ 20 ശതമാനം സീറ്റും, തൃശൂർ മുതൽ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വർധിപ്പിക്കാൻ തീരുമാനമായത്. ഇത്തവണ സംസ്ഥാനത്തെ പ്ലസ്ടു വിജയശതമാനം 87.94 % മാണ്.

സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വി.എച്ച്.എസ്.ഇ വിജയശതമാനം 80.36 ശതമാനവുമാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *