0 Comments

മുൻ ഇന്ത്യൻ ഗോൾകീപ്പർ എസ് എസ് നാരായണൻ അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു മരണം. 86 വയസായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണവാർത്ത അറിയിച്ചത്.

ഫുട്ബോളിൽ”ഡബിൾ ഒളിംപ്യൻ ” പദവിയുള്ള അപൂർവ്വം ഇന്ത്യക്കാരിലൊരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫുട് ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം എന്നവകാശപ്പെടാവുന്നത് 1956ലെ മെൽബൺ ഒളിംപിക്സിലെ നാലാം സ്ഥാനമാണ്. അന്ന് സാക്ഷാൽ പീറ്റർ തങ്കരാജിനെ മറികടന്നാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ കോച്ച് സയ്യിദ് അബ്ദുൾ റഹിം യൂഗോ സ്ളാവിയക്കെതിരെയും ബൾഗേറിയക്കെതിരെയും ഇന്ത്യൻ ഗോൾ വല കാക്കാൻ ബാബു നാരായണൻ എന്ന ഒറ്റപ്പാലംകാരനെ വിശ്വസിച്ചേൽപ്പിക്കുന്നത്.

വളരെ ചെറുപ്പത്തിലേ ബോംബെയിലേക്ക് കുടിയേറിയ നാരായൺ ജിംഖാനയുടെയും കാൽടെക്സിൻ്റേയും ജഴ്സിയിലാണ് മുംബെയിൽ തിളങ്ങിയത്. ദീർഘ കാലം ‘ബോംബെ’സന്തോഷ്ട്രാേഫി ടീം അംഗമായിരുന്നു. ‘മഹാരാഷ്ട്ര ‘യുടെ സന്തോഷ് ട്രാേഫി വിജയത്തിലും ഈ മലയാളിയുടെ വിശ്വസ്തമായ കൈകൾ നിർണ്ണായക പങ്കു വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *