0 Comments

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി​യു​ടെ പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ർ​മാ​നാ​യി കെ.​മു​ര​ളീ​ധ​ര​ൻ എം​പി​യെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് നി​യോ​ഗി​ച്ചു. ഇത് രണ്ടാംതവണയാണ് മുരളീധരന്‍ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയര്‍മാന്‍. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച അ​ദ്ദേ​ഹം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ചി​ല ഘ​ട്ട​ങ്ങ​ളി​ൽ മു​ര​ളീ​ധ​ര​ന്‍റെ പേ​ര് ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും എ, ​ഐ ഗ്രൂ​പ്പു​ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ മറ്റൊരു പ്രധാന പദവിയിലേക്ക് അദ്ദേഹത്തെ ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്. 2024-ല്‍ നടക്കാനാരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് മുരളീധരന് മുന്നിലുള്ള കടമ്പ.

Leave a Reply

Your email address will not be published. Required fields are marked *