0 Comments

കൊച്ചി: ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിൽ റെയ്ഡ് നടത്തി. രാവിലെ എത്തിയ ഉദ്യോഗസ്ഥ സംഘം ഉച്ചയ്ക്ക് ശേഷമാണ് പരിശോധന പൂർത്തിയാക്കി മടങ്ങിയത്. ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇവയിൽ തീർപ്പുണ്ടാക്കുന്നതിന് പ്രത്യേക അദാലത്ത് നടത്തുമെന്നും ജില്ലാ കളക്ടർ ജാഫർ മാലിക്ക് വ്യക്തമാക്കി.

ഫോർട്ടു കൊച്ചി സബ് കളക്ടർ ഡോ. ഹാരീസ് റഷീദും ഓഫീസിൽ ഉണ്ടായിരിന്നു. കളക്ടർ സന്ദർശനത്തിനെത്തുമ്പോഴും ധാരാളം ആളുകൾ അപേക്ഷകളുമായി ഓഫീസിലെത്തിയിരുന്നു. അപേക്ഷ സ്വീകരിക്കാതിരുന്ന ഇവരുടെ അപേക്ഷകളെല്ലാം സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായെന്നും ശ്രദ്ധേയമായി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *