0 Comments

തിരുവനന്തപുരം: റോഡപകടത്തിൽ പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന്മരിച്ചു. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടിൽ അഖിൽ പ്രമേഷ് (22) ആണ് മരിച്ചത്. തിരുവല്ലം അശോഖ് ലൈലാൻഡ് കമ്പനിയിലെ മെക്കാനിക്കൽ ജീവനക്കാരനാണ് പ്രമേഷ്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ തിരുവല്ലം ചിത്രാഞ്ജലി റോഡിന് അടുത്തുള്ള വളവിലായിരുന്നു അപകടം.

പാച്ചല്ലുർ ഭാഗത്ത് നിന്ന് തിരുവല്ലം വഴി കിഴക്കേകോട്ടയിലേക്ക് പോയ ബസിനെ മറികടക്കുന്നതിനിടെ ബൈക്കിന്‍റെ ഹാൻഡിൽ ബസിൽ തട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന ബസിനടിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *