0 Comments

തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടറെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ മാലു മുരളി ചികിത്സയിൽ കഴിയുന്ന ജനറൽ ആശുപത്രിയിലെത്തിയാണ് മന്ത്രി നേരിട്ട് കണ്ടത്.

ദൗർഭാഗ്യകരമായ സംഭവമാണ് ഫോർട്ട് ആശുപത്രിയിൽ ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യും. രാത്രികാലങ്ങളിൽ ആശുപത്രിപ്പരിസരത്ത് കൂടുതൽ സുരക്ഷയൊരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *