0 Comments

കൊല്ലം: അഞ്ചലിൽ സ്ത്രീധന പീഢനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തിന് ഉത്തരവാദിയായ പ്രതി മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കി​ര​ണ്‍ കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി ​രാ​ജു. ച​ട്ട​പ്ര​കാ​ര​മാ​ണ് കി​ര​ണ്‍ കു​മാ​റി​നെ പി​രി​ച്ചു​വി​ട്ട​തെന്നും, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച​യി​ല്ലെ​ന്നും മ​ന്ത്രി വിശദീകരിച്ചു. സ്ത്രീ​ധ​ന ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് മരിച്ച വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​സ്മ​യ കേ​സി​ല്‍ റി​മാ​ൻഡിൽ ക​ഴി​യു​ന്ന കി​ര​ണ്‍ കു​മാ​റി​നെ കഴിഞ്ഞ ദിവസമാണ് സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു​കൊ​ണ്ട് ഗ​താ​ഗ​ത വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും, ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും ച‍ൂണ്ടികാട്ടിയാണ് പിരിച്ചു വിട്ടിരിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *