0 Comments

മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുന്നതായ നടി സാധിക വേണുഗോപാലിന്‍റെ പരാതിയില്‍ നടപടി സ്വീകരിച്ച് സൈബര്‍ ക്രൈം പൊലീസ്. കേസില്‍ ആലപ്പുഴ സ്വദേശിയെ പൊലീസ് പിടികൂടി. പക്ഷെ കാക്കനാടുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇക്കാര്യം ആരാധകരോട് പങ്കുവെക്കാനായി ഇന്‍സ്റ്റഗ്രാമിലൂടെ സാധിക നടത്തിയ ലൈവിനിടയിലും കമന്‍റുകളിലൂടെ താരത്തിനെതിരെ ലൈംഗികാധിക്ഷേപമുണ്ടായി. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സാധിക അപ്പോള്‍ത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്‍തു.

സാധികയുടെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ അവരെയും അഡ്‍മിന്‍ ആക്കിവച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സാധികയുടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്രതിയെയും കാണാം. സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നല്‍കിയപ്പോള്‍ അവര്‍ ചെയ്‍ത പ്രവര്‍ത്തി എന്നാണ് പ്രതി പറയുന്നത്. അയാൾ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാൻ താല്പര്യം ഇല്ലാത്തതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നും സാധിക അറിയിച്ചു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *