0 Comments

തൃശൂർ ജില്ലയിലെ റോഡ് വികസന പദ്ധതികൾക്കായി എല്ലാ വകുപ്പുകളും കൈകോർക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ മന്ത്രിമാർ, എം എൽ എമാർ, കലക്ടർ, വകുപ്പുദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ എല്ലാ എം.എൽ.എമാരുടെയും നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന റോഡ് നിർമാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥർ വിലയിരുത്തി. റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ നൽകുന്നതിനായുള്ള ആദ്യ യോഗമാണ് ചേർന്നത്. വർഷത്തിൽ 3 തവണ ഇപ്രകാരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

എല്ലാ ജില്ലകളിലും ഇത്തരം മീറ്റിങുകൾ നടന്നുവരുന്നതായും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിർമാണത്തിലെ തടസ്സങ്ങൾ നീക്കി വേഗത കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണം. എല്ലാമാസവും ഡിവിഷൻ തലത്തിൽ യോഗം ചേർന്ന് മിനിറ്റ്സ് അയക്കണം. കരാറുകാർ നിർമാണം പൂർത്തീകരണം അകാരണമായി നീട്ടി കൊണ്ട് പോകരുത്. ഉദ്യോഗസ്ഥർ ഓരോ ഫയലുകളും എസ്റ്റിമേറ്റുകളും അന്നുതന്നെ തീർപ്പാക്കണം. നിർമാണ പ്രവർത്തന പുരോഗതി അപ്പപ്പോൾ അതത് മണ്ഡലത്തിലെ എം.എൽ.എമാരെ അറിയിക്കണം. ഇതിനായി എല്ലാ വകുപ്പുകളും കൈകോർത്ത് പ്രവർത്തിക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *