0 Comments

പുനലൂർ: ഇരുപത്തിരണ്ടുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുനലൂര്‍ കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്ബ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിരയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ആതിര ജീവനൊടുക്കിയത്.

തൊഴിലുറപ്പ് ജോലിക്ക് പോയ അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല. കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല.  തിരുവനന്തപുരം ചെമ്പഴന്തി എസ്‌ എന്‍ കോളജിലെ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആതിര.

Leave a Reply

Your email address will not be published. Required fields are marked *