0 Comments

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട്ട് ചെയ്തതായി എസ്.സി.ഇ.ആര്‍.ടി.സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ​വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *