0 Comments

മുംബൈ: ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു. 63 വയസ്സായിരുന്നു.  വൃക്ക അണുബാധയെ തുടന്ന്​ മുംബൈ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതോടെ തിങ്കളാഴ്ചയാണ്​ മരണം. സുഹൃത്തും നടനുമായ യശ്​പാൽ ശർയാണ്​ അനുപം ശ്യാമി​െന്‍റ മരണവാർത്ത പുറത്തുവിട്ടത്​.

‘മൻ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്. ‘മൻ കി ആവാസ്: പ്രതിജ്ഞ’ യുടെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കേയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സ്ലംഡോഗ് മില്യനർ, ബന്ദിത് ക്വീൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

നാലുദിവസം മുമ്പാണ്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്​ നേരത്തേയും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിലഞ്ഞവർഷം അദ്ദേഹം ഡയാലിസിസിന്​ വിധേയനായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *