0 Comments

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് വി​വാ​ദ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​മാ​ന്ത​ര ച​ര്‍​ച്ച ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. പെഗസസ്​ ഫോൺ ചോർത്തലിൽ അന്വേഷണം വേണമെന്ന ​ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. പെഗസസ്​ വിഷയം അന്വേഷിക്കണമെന്ന്​ ആവശ്യപ്പെടു​േമ്പാഴും നിയമ വ്യവസ്​ഥിതിയിൽ വിശ്വാസമുണ്ടാകണം. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന സമാന്തര ചർച്ചകളുടെ ഭാഗമാകരുതെന്നും കോടതി പറഞ്ഞു.

‘എന്തുകൊണ്ടാണ്​ സമാന്തര വാദങ്ങൾ. നിങ്ങൾ മാധ്യമങ്ങളിൽ എന്തുപറഞ്ഞാലും അന്വേഷണത്തിൽ എന്തുപറഞ്ഞാലും കോടതിയിൽ ഇതിനെപറ്റി ന്യായമായ ചർച്ചയുണ്ടാകണം’ -ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്​ പറഞ്ഞു. പലർക്കും പല അഭി​​പ്രായങ്ങളും ഉണ്ടാകും. അത്​ കോടതിക്കുള്ളിൽ ഉന്നയിക്കണ​ം. ഗുണകരമായ ചർച്ചയാണ്​ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.

നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യി​ല്‍ വി​ശ്വാ​സം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​മാ​ന്ത​ര​ച​ര്‍​ച്ച​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്. കോ​ട​തി​യെ സ​മീ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ശ​രി​യാ​യ ച​ര്‍​ച്ച ഇ​വി​ടെ​യാ​ണു ന​ട​ക്കേ​ണ്ട​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *