0 Comments

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. 30 ദശലക്ഷത്തിലേറെ വരുന്ന ക്രിക്കറ്റ്​ ആരാധകർ വസിക്കുന്ന ​അമേരിക്കയാണ്​​​ ​ഒളിമ്പിക്​സിലേക്കുള്ള ക്രിക്കറ്റിന്‍റെ മടങ്ങിവരവിന്​ ആതിഥേയത്വം വഹിക്കാൻ പറ്റിയ മണ്ണ്​.

1900ത്തിൽ പാരീസിൽ വെച്ച്​ നടന്ന ഒളിമ്പിക്​സിൽ മാത്രമാണ്​ ക്രിക്കറ്റ്​ ഒരു ഇനമായിരുന്നത്​. ബ്രിട്ടനും ആതിഥേയരായ ഫ്രാൻസും മാത്രമായിരുന്നു അന്ന്​ മാറ്റുരച്ചത്​. 128 വർഷങ്ങൾക്ക്​ ശേഷം 2028ൽ ക്രിക്കറ്റ്​ വീണ്ടും ഒരു ഒളിമ്പിക്​ ഇനമാകുമെന്നാണ്​ ഓരോ ആരാധകനും പ്രതീക്ഷിക്കുന്നത്​. അടുത്ത വർഷം ബിർമിങ്​ഹാമിൽ നടക്കാൻ പോകുന്ന കേമൺവെൽത്ത്​ ഗെയിംസിൽ വനിത ക്രിക്കറ്റ്​ ഒരു മത്സരയിനമാണ്​​. ഇത്​ ഒളിമ്പിക്​സിലേക്കുള്ള വരവിന്​ പാതയൊരുക്കുമെന്നാണ്​ ഐ.സി.സിയുടെ പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *