0 Comments

മുംബൈ: സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 151.81 പോയന്റ് നേട്ടത്തിൽ 54,554.66ലും നിഫ്റ്റി 21.80 പോയന്റ് ഉയർന്ന് 16,280.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബങ്ക്, മെറ്റൽ, ഫാർമ, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്.

ഒരു സമയത്ത്  റെക്കോഡ് ഉയരമായ 54,779.6 പോയന്റ് സെൻസെക്‌സ് കീഴടക്കി. പിന്നീട് 54,308 പോയന്റുവരെ താഴുകയു ചെയ്തു.  ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *