0 Comments
സംസ്ഥാന സര്ക്കാര് സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില് കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില് കമ്പ്യൂട്ടര് സയന്സ് (സൈബര് സെക്യൂരിറ്റി) കോഴ്സിലെ എന്.ആര്.ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്ലൈന് വഴി അപേക്ഷിക്കാനുള്ള കാലാവധി ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ച് വരെ നീട്ടി.
അപേക്ഷ www.ihrd.kerala.gov.in/enggnri ലോ കോളേജ് വെബ്സൈറ്റിലോ (പ്രോസ്പെക്ടസ് പ്രകാരമുള്ള) സമര്പ്പിക്കണം. ഓണ്ലൈനായി സമര്പ്പിച്ച അപേക്ഷയുടെ പകര്പ്പും, അനുബന്ധ രേഖകളും കോളേജില് ഓഗസ്റ്റ് 24 ന് വൈകിട്ട് അഞ്ചിനകം സമര്പ്പിക്കണം. വിശദവിവരങ്ങള് www.ihrd.ac.in ല് ലഭ്യമാണ്. ഫോണ് :8547005034, 04692678983

Leave a Reply

Your email address will not be published. Required fields are marked *