0 Comments

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിൽ നിന്നും സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. സ്വന്തം രാജ്യത്തിനായി പോരാടാൻ അഫ്​ഗാൻ ഒന്നിച്ചുനിൽക്കണമെന്നും ബെഡൻ ഉപദേശം നൽകി.

”അഫ്ഗാന്‍ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണം. താലിബാനേക്കാള്‍ സൈനിക ബലം അഫ്ഗാന്‍ സൈന്യത്തിനുണ്ട്. അവര്‍ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണം”-ബൈഡന്‍ വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”അഫ്ഗാനില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതില്‍ ഖേദമില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു ട്രില്ല്യണ്‍ ഡോളര്‍ അഫ്ഗാനില്‍ ചെലവാക്കി. ആയിരക്കണക്കിന് സൈനികരെ നഷ്ടപ്പെട്ടു. ഇനി അഫ്ഗാന് ആവശ്യമായ പിന്തുണ നല്‍കും”-അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്വാധീനം പിടിമുറുക്കുകയാണ്. രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബഗ്ലാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുല്‍ ഇ ഖുംരി താലിബാന്‍ പിടിച്ചെടുത്തു. ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *