0 Comments

ചെന്നൈ: സിനിമാ ചിത്രീകരണ‌ത്തിനിടെ നടൻ പ്രകാശ് രാജിന് പരിക്കേറ്റു. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‍തു.

വീഴ്ചയില്‍ കൈയിലാണ് പ്രകാശ് രാജിനു പരിക്കേറ്റത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടു പോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക. അവിടെ അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനാവും.

“ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ: ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ചിന്തകളിൽ എന്നെയും ഉള്‍പ്പെടുത്തുക”- പ്രകാശ് രാജ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *