0 Comments

ദോഹ: ഖത്തറില്‍  220 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 180 പേർ കോവിഡ് മുക്തരായി. കോവിഡ് പോസിറ്റീവുകാരിൽ 147 പേർ കമ്യൂണിറ്റികളിലുള്ളവരും 73 പേർ വിദേശങ്ങളിൽ നിന്നെത്തിയവരുമാണ്. ആകെ  2,25,213 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

2,305 പേരാണ് നിലവിൽ കോവിഡ് പോസിറ്റീവുകാർ. ഇവരിൽ 87 പേർ ആശുപത്രി ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 23,86,801 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരായത്. ഇവരിൽ 2,28,119 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 2,25,213 പേരും സുഖം പ്രാപിച്ചു. 601 പേർ മരണമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *