0 Comments

ലോര്‍ഡ്‌സ്‌: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ ഇലവനില്‍ നിന്ന് ഇന്ത്യ ഒരു മാറ്റം വരുത്തി. പരിക്കേറ്റ് ഷാര്‍ദുല്‍ താക്കൂറിന് പകരം ഇശാന്ത് ശര്‍മ ടീമിലെത്തി. ഇംഗ്ലണ്ട് മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്.

സാക് ക്രാവ്‌ലിക്ക് പകരം ഹസീബ് ഹമീദും സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡും ടീമിലെത്തി. ഡാന്‍ ലോറന്‍സിന് പകരം മോയിന്‍ അലിയും ഇംഗ്ലണ്ടിനായി കളിക്കും.  മൊയീന്‍ അലി, മാര്‍ക് വുഡ്, ഹസീബ് ഹമീദ് എന്നിവര്‍ ടീമിലെത്തി. ഡാനിയേല്‍ ലോറന്‍സ്, സാക് ക്രൗളി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് പുറത്തായത്. മഴയെടുത്ത ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *