0 Comments

രാജ്യത്ത് 27-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. ഇന്നത്തെ പെട്രോൾ നിരക്കുകൾ രാവിലെ ആറ് മണിയോടെയാണ് പൊതുമേഖല എണ്ണക്കമ്പനികൾ പുതുക്കി നിശ്ചയിച്ച് പുറത്തുവിട്ടത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ് ഇന്നത്തെ വില.

ജൂലൈ 17 മുതൽ ഒരേ നിരക്കിലാണ് ഇന്ധനവില. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *