0 Comments

കാ​ബൂ​ൾ: അ​മേ​രി​ക്ക ക​ള​മൊ​ഴി​ഞ്ഞ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ‌ ഭീ​ക​ര​ർ പി​ടി​മു​റു​ക്കു​ന്നു. ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റും വീ​ണു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി.’ ട്വീറ്റില്‍ പറയുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വലിച്ചതായി കാണ്ഡഹാര്‍ സ്വദേശിയും പറയുന്നു. താലിബാന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതാണ് ഈ പ്രസ്താവന.

ഒ​രു കാ​ല​ത്ത് താ​ലി​ബാ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ​ന​ഗ​ര​ത്തി​ന് വ്യാ​പാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ണ്ട്. താ​ലി​ബാ​ന്‍റെ ജ​ന്മ​ദേ​ശ​മെ​ന്നാ​ണ് കാ​ണ്ഡ​ഹാ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. താ​ലി​ബാ​ൻ ഇ​നി കാ​ബൂ​ളി​നെ ല​ക്ഷ്യം​വ​യ്ക്കു​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ മു​ൻ​പ് ത​ന്നെ കാ​ണ്ഡ​ഹാ​റി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം താ​ലി​ബാ​ൻ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *