0 Comments

ക​ണ്ണൂ​ർ: പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ വ‍്‍ളോഗര്‍മാരായ ഇ–ബുൾജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജില്ലാ സെഷൻസ്‌ കോടതിയിൽ വെള്ളിയാഴ്‌ച്ച ഹർജി നൽകും. പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേനയാണ്‌ ഹർജി നൽകുക.

കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ച വ‍്‍ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ചൊ​വ്വാ​ഴ്ച​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. പ​ത്തി​ലേ​റെ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ബു​ധ​നാ​ഴ്ച്ച ലി​ബി​നെ​യും എ​ബി​നെ​യും നാ​ല് മ​ണി​ക്കൂ​റോ​ളം അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇവർ മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്. തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പലതും യാത്രക്കിടയിൽ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവർ പറഞ്ഞത്. വാ​ഹ​നം രൂ​പ​മാ​റ്റം വ​രു​ത്തി​യ​തും നി​കു​തി അ​ട​ക്കാ​ത്ത​തും അ​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​തു​ട​ർ​ന്ന് ക​ണ്ണൂ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഇ​വ​രു​ടെ വാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി യു​ട്യൂ​ബ​ർ​മാ​രോ​ട് തി​ങ്ക​ളാ​ഴ്ച ആ​ർ​ടി ഓ​ഫി​സി​ലെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഓ​ഫീ​സി​ലെ​ത്തി​യ ഇ​വ​ർ ബ​ഹ​ളം​വ​ച്ച് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *