0 Comments

ധർമ്മശാല: ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോർട്ടുകൾ. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്.

മ​ണ്ണി​ടി​ച്ചി​ലിനെ തുടർന്ന് വ്യാഴാഴ്ച നിർത്തിവെച്ചിരുന്ന തെരച്ചിൽ രാവിലെ നാലു മണിക്ക് പുനരാരംഭിച്ചു. അപകടത്തിൽ പെട്ട ഹിമാചൽ ട്രാൻപോർട്ടിൻ്റെ ബസിൻ്റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയിൽ അകപ്പെട്ട ബസിൻ്റെ ഭാഗങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തെരച്ചിൽ തുടരുകയാണ് . രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.

കി​ന്നൗ​റി​ലെ ചൗ​ര ​ഗ്രാ​മ​ത്തി​​ലു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ബു​ധ​നാ​ഴ്​​ച പ​ക​ൽ​ 11.50ഓ​ടെ​യാ​ണ്​ അപകടമുണ്ടായത്. ബ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മു​ക​ളി​ലേ​ക്ക്​ മ​ണ്ണി​ടി​ഞ്ഞ്​​ വീഴുകയായിരുന്നു. അപകടത്തിൽ 40ലേ​റെ പേ​െ​ര​യാ​ണ്​ കാ​ണാ​താ​യ​ത്. ഹി​മാ​ച​ൽ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​‍െൻറ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്​​ട​ർ​ക്കും പു​റ​മെ 11പേ​രെ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *