0 Comments

കൊച്ചി: അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ച് ബിജെപി.  ബി ജെ പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ എത്തിയാണ് നേതാക്കൾ മമ്മൂട്ടിയെ ആദരിച്ചത്. മമ്മൂട്ടിക്ക് കെ സുരേന്ദ്രൻ പൊന്നാട അണിയിച്ചു.

നടന് ബിജെപി നേതാക്കൾ ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. മമ്മൂട്ടിയെ ആദരിച്ചതിന്‍റെ ചിത്രങ്ങൾ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം മമ്മൂട്ടിയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് കെ സുരേന്ദ്രനും മറ്റ് നേതാക്കളും മടങ്ങിയത്. മാമാങ്കം സിനിമയുടെ നിമ്മാതാവ് വേണു കുന്നപ്പള്ളിയും ഈ സമയം അവിടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *